തിരുവല്ല: നെടുമ്പ്രം സി.എം.എസ്. സ്‌കൂളിലെ പൂർവ വിദ്യാർത്ഥി സംഗമം നഗരസഭ ചെയർപേഴ്‌സൺ ബിന്ദു ജയകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്ന കുമാരി അദ്ധ്യക്ഷത വഹിച്ചു. തോമസ് ബേബി, റവ. ജെനു ജോൺ, എ.വി.ജോൺ, സുനി ജോൺ, ലീന വർഗീസ് എന്നിവർ പ്രസംഗിച്ചു. 1858ൽ തുടങ്ങിയ സ്‌കൂളിന് പുതിയ കെട്ടിടം പണിയുന്നതിനുളള സമിതിയെ തിരഞ്ഞെടുത്തു. മുൻ പ്രഥമാദ്ധ്യാപകനും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായ ഇട്ടിയവിരാ ചാണ്ടി കെട്ടിട നിർമ്മാണ ഫണ്ട് ഉദ്ഘാടനം ചെയ്തു.