പ്രമാടം : വള്ളിക്കോട് പഞ്ചായത്തിലെ 95 -ാം അങ്കൻവാടിയിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാർലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി.പി.ജോൺ, അങ്കൻവാടി വർക്കർ വിമല , കൃഷി അസിസ്​റ്റന്റ് അനീഷ് എന്നിവർ പങ്കെടുത്തു.