റാന്നി: വലിയകുളം ശ്രീ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ കർമ്മങ്ങൾക്കായി കൊണ്ടുവരുന്ന ഭദ്രകാളി, ഗുരുദേവ വിഗ്രഹങ്ങൾ ഇന്ന് ക്ഷേത്ര അങ്കണത്തിലേക്ക് എത്തിച്ചേരും. വൈകിട്ട് മൂന്നിന് വലിയകുളം ഓലിയ്ക്കൽ പടിയിൽ എത്തിച്ചേരുന്ന വിഗ്രഹങ്ങൾ അടങ്ങിയ വാഹനത്തെ താലപ്പൊലിയുടെയും, മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ സ്വീകരിച്ച് ക്ഷേത്ര അങ്കണത്തിലേക്ക് ആനയിക്കും. ശേഷം വൈകിട്ട് 5ന് വിഗ്രഹ സമർപ്പണം നടത്തും. 14ന് പ്രതിഷ്ഠാ കർമ്മം. രാവിലെ ഏഴിനും എട്ടിനും മദ്ധ്യേ ഭദ്രകാളി വിഗ്രഹ പ്രതിഷ്ടയും, പകൽ 12.15നും 12.40നും മദ്ധ്യേ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ടയും ക്ഷേത്രം തന്ത്രി വൈക്കം പുഷ്പദാസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ഇന്ന് രാവിലെ ഒൻപതിന് മഹാസുദർശന ഹോമം.