ചെങ്ങന്നൂർ: വെണ്മണി കോമൻകുളങ്ങര പാടശേഖരത്തിലെ നവീകരിച്ച പ്രവൃത്തികളുടെയും പുതിയതായി ആരംഭിക്കുന്ന പദ്ധതികളുടെയും നെൽകൃഷി വിതയുടെയും ഉദ്ഘാടനം മന്ത്രി പി. പ്രസാദ് ഇന്ന് നിർവഹിക്കും. രാവിലെ 10ന് ചാലുംകരോട് കരുണ ഫാമിന് സമീപം നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനാകും.സമ്പൂർണ നെൽകൃഷി പദ്ധതിയായ സമൃദ്ധിയിൽ ഉൾപ്പെടുത്തിയാണ് കോമൻകുളങ്ങര പാടശേഖരത്തിൽ വിവിധ വികസന പരിപാടികൾ നടപ്പാക്കുന്നത്. എം.എൽ.എ ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ച് മൂന്നു കൾവർട്ടുകളുടെ നിർമ്മാണത്തിനും ഇന്ന് തുടക്കമാകും.
കേരള ലാൻഡ് ഡവലപ്‌മെന്റ് കോർപ്പറേഷൻ (കെ.എൽ.ഡി.സി) ചെയർമാൻ പി.വി.സത്യനേശൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ്, പഞ്ചായത്ത് പ്രസിഡന്റ് ടി.സി.സുനിമോൾ, ജില്ലാ പഞ്ചായത്തംഗം മഞ്ജുളാ ദേവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.രമേശ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷേർലി സാജൻ,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സൗമ്യ റെനി, അനിൽ ജോർജ്, ഉമാദേവി, വാർഡ് മെമ്പർ അജിത മോഹൻ, കെ.എൽ.ഡി.സി മാനേജിംഗ് ഡയറക്ടർ പി.രാജീവ്, കരുണ സെക്രട്ടറി എൻ.ആർ.സോമൻ പിള്ള, പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ.ശ്രീരേഖ,കെ.എൽ.ഡി.സി എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.എസ്.സുനിജ, വാട്ടർ മാനേജ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്.സഫീന തുടങ്ങിയവർ പങ്കെടുക്കും.