
പത്തനംതിട്ട : വർഷങ്ങൾക്ക് ശേഷം ജില്ലാആസ്ഥാനം സംസ്ഥാന ഹോക്കി ടൂർണമെന്റിന് വേദിയാകുന്നു. മാർച്ച് മാസം നടക്കുന്ന ടൂർണമെന്റിന് ജില്ലാസ്റ്റേഡിയം ഒരുക്കുന്നതിന് വേണ്ടി നഗരസഭ ചെയർമാൻ സക്കീർഹുസൈന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, ഹോക്കി അക്കാദമി ചെയർമാൻ മലയാലപ്പുഴ മോഹനൻ, മാസ്റ്റേഴ്‌സ് ഹോക്കി ചെയർമാൻ എൻ.പി.ഗോപാലകൃഷ്ണൻ, കേരള ഹോക്കി വൈസ് പ്രസിഡന്റ് ഷീന, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ.പ്രസന്നകുമാർ, ജില്ലാ ഹോക്കി സെക്രട്ടറി അമൃത് രാജ്, മുനിസിപ്പൽ എൻജിനിയറിംഗ് വിഭാഗം മേധാവി സുധീർ രാജ് എന്നിവർ ഒപ്പമുണ്ടായിരുന്നു.