force
ഫയർഫോഴ്‌സ് റോഡിലെ ഓയിൽ കഴുകി കളയുന്നു

തിരുവല്ല : കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിൽ പെരിങ്ങോളിന് സമീപത്തെ കൊടുംവളവിൽ പരന്നൊഴുകിയ ഓയിലിൽ കയറി നിയന്ത്രണം വിട്ട് രണ്ട് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ പത്തിനാണ് സംഭവം. കരി ഓയിൽ കയറ്റി ചങ്ങനാശേരി ഭാഗത്തേക്ക് പോയ ടാങ്കറിൽ നിന്നും ചോർന്ന ഓയിലാണ് അപകടങ്ങൾക്ക് കാരണമായത്. സംഭവമറിഞ്ഞ് ചങ്ങനാശേരിയിൽ നിന്നുമെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളും തിരുവല്ല പൊലീസും ചേർന്ന് റോഡ് കഴുകി വൃത്തിയാക്കി. അപകടത്തിൽപ്പെട്ടവരുടെ പരിക്ക് ഗുരുതരമല്ല.