ചെങ്ങന്നൂർ : സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി എസ്.എൻ.ഡി.പിയോഗം കൂടുതൽ കരുത്തോടെ മുന്നേറ്റംതുടരുമെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ചെങ്ങന്നൂർ യൂണിയന്റെ നേതൃത്വത്തിൽ വെള്ളാപ്പള്ളി നടേശൻ സ്നേഹം ഭവനപദ്ധതിയിൽ നിർമ്മിച്ച 11-ാം മത് വീടിന്റെ താക്കോൽദാനവും യൂത്ത് മൂവ്മെന്റ് യൂണിയൻ പുറത്തിറക്കിയ രക്തദാനസേന ഡയറക്ടറിയുടെ പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവനാൽ രൂപീകൃതമായ എസ്.എൻ.ഡി.പി യോഗം ദൈവികസംഘടനയാണ്. യോഗത്തിന്റെ പ്രവർത്തനവും സംഘടനാ ശേഷിയും വരുംനാളുകളിൽ കൂടുതൽ ശക്തവും ദൃഢവുമാകുമെന്നും തുഷാർ പറഞ്ഞു. ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷതവഹിച്ചു. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ,
എസ്.ദേവരാജൻ, ബി.ജയപ്രകാശ് തൊട്ടാവാടി, കെ.ആർ.മോഹനൻ കൊഴുവല്ലൂർ, അനിൽ കണ്ണാടി, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, ശ്രീകുമാരി ഷാജി, സെക്രട്ടറി റീന അനിൽ, കോ-ഓഡിനേറ്റർ ശ്രീകല സന്തോഷ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ദേവദാസ് എസ്.ആർ, സെക്രട്ടറി രാഹുൽരാജ്, ധർമ്മസേന യൂണിയൻ കോ - ഓർഡിനേറ്റർ വിജിൻരാജ്, സൈബർസേന യൂണിയൻ ചെയർമാൻ പ്രദീപ് ചെങ്ങന്നൂർ,
വൈദികയോഗം യൂണിയൻ ചെയർമാൻ സൈജു പി.സോമൻ, വൈദികസമിതി മുഖ്യ രക്ഷാധികാരി രഞ്ചു അനന്തഭദ്രത്ത് എന്നിവർ പ്രസംഗിച്ചു. യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം സ്വാഗതവും വൈസ് ചെയർമാൻ രാഖേഷ് പി.ആർ നന്ദിയും പറഞ്ഞു.