kannassa
പ്രൊഫ. എരുമേലി പരമേശ്വരൻപിള്ളയുടെ ചരമദിനത്തിൽ പു.ക.സ. സെക്രട്ടറി എ. ഗോകുലേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു

തിരുവല്ല: നിരണം കണ്ണശ്ശ സ്മാരക ട്രസ്റ്റിന്റെ പ്രസിഡന്റും കേരള സാഹിത്യ അക്കാഡമി സെക്രട്ടറിയും ഗ്രന്ഥകാരനും മികച്ച സംഘാടകനും വാഗ്മിയുമായിരുന്ന പ്രൊഫ.എരുമേലി പരമേശ്വരൻ പിള്ളയുടെ അനുസ്മരണം സമ്മേളനം കണ്ണശ്ശ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്നു. കടപ്ര ഗ്രാമപഞ്ചായത്തംഗം ജോർജ്ജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. പു.ക.സ. സെക്രട്ടറി എ. ഗോകുലേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. ഫ്രാൻസിസ് വി.ആന്റണി, പ്രൊഫ. കെ.വി. സുരേന്ദ്രനാഥ്, അഡ്വ. സുരേഷ് പരുമല, പി.ആർ.മഹേഷ്‌കുമാർ, സൈമൺ മാത്യു എന്നിവർ സംസാരിച്ചു.