ചെങ്ങന്നൂർ: സംസ്ഥാന കീട നിരീക്ഷണ കേന്ദ്രം മങ്കൊമ്പും വെണ്മണി കൃഷിഭവനും സംയുക്തമായി സൂക്ഷ്മ മൂലകങ്ങളുടെ പ്രയോഗം ഡ്രോൺ ഉപയോഗിച്ച് മേനിലം പാടശേഖരത്ത് നെൽച്ചെടികളിൽ പ്രയോഗിച്ചു. ചെങ്ങന്നൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി വർഗീസ് ഉദ്ഘാടനം ചെയ്തു. വെണ്മണി പഞ്ചായത്ത് പ്രസിഡന്റ് സുനിമോൾ ടി.സി, വൈസ് പ്രസിഡന്റ് പി. ആർ.രമേശ് കുമാർ,പഞ്ചായത്ത് അംഗങ്ങളായ സുഷമ, സൂര്യ അരുൺ എന്നിവർ പങ്കെടുത്തു. കീട നിരീക്ഷണ കേന്ദ്രം ഡയറക്ടർ പ്രിയ കെ.നായർ, അസിസ്റ്റന്റ് ഡയറക്ടർ വി.അനിൽകുമാർ, ചെങ്ങന്നൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഗീതാ എസ്, വെണ്മണി കൃഷി ഓഫീസർ സുഭജിത് എന്നിവർ നേതൃത്വം നൽകി.