കോന്നി : അച്ചൻകോവിലാറ്റിലെ ഡി.എഫ്.ഒ ഓഫീസിനു സമീപമുള്ള കുളിക്കടവ് അടിയന്തരമായി പുനരുദ്ധരിക്കണമെന്ന് സി.പി.എം മാമൂട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ഏറെ ജല ദൗർലഭ്യം അനുഭവിക്കുന്ന ബംഗ്ലാവ് മുരുപ്പ് നിവാസികൾ ഉൾപ്പെടെ ഏറെ കുടുംബങ്ങൾക്ക് ഏക ആശ്രയമായ കടവ് 2018ലെ പ്രളയകാലത്ത് തകർന്നതാണ്. കൽക്കെട്ടുകൾ പൂർണമായും തകർന്നു കിടക്കുകയാണ്. അടിയന്തരമായി അധികാരികൾ ഇടപെട്ട് കടവ് നന്നാക്കി കൊടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഏരിയാ സെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. കെ.രാജേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി രഘുനാഥ് മാമ്മൂട്, ശശികുമാർ, ഷിറാസ്, അശോകൻ എന്നിവർ പ്രസംഗിച്ചു.