10-karimbanakuzhy-road
2021-2022 ജനകീയാസൂത്രണ പദ്ധതി പ്രകാരം 5 ലക്ഷം രൂപ മുടക്കി നിർമ്മിച്ച കരിമ്പനാക്കുഴി കൊള്ളാശ്ശേരിൽപ്പടി പുത്തൻപറമ്പിൽപ്പടി റോഡ് 31-ാം വാർഡ് കൗൺസിലർ മേഴ്‌സി വർഗ്ഗീസ് ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട : നഗരസഭ 31-ാം വാർഡിൽ 2021-2022 ജനകീയാസൂത്രണ പദ്ധതി പ്രകാരം 5.5ലക്ഷം രൂപ ചെലവാക്കി കോൺക്രീറ്റ് ചെയ്ത കരിമ്പനാക്കുഴി കൊല്ലശേരിൽ പുത്തൻപറമ്പിൽപ്പടി റോഡ് കുടുംബശ്രീ എ.ഡി.എസ്.ചെയർപേഴ്‌സൺ കെ.ജി.നൂജയുടെ അദ്ധ്യക്ഷതയിൽ കൗൺസിലർ മേഴ്‌സി വർഗീസ് ഉദ്ഘാടനം ചെയ്തു. മുൻ കൗൺസിലർ ഏബൽ മാത്യു, കെ.എൻ. നീലകണ്ഠപിള്ള, ഡോ.സാബു, വർഗീസ് പോൾ, ഗീത നിർമ്മലൻ, മാത്യുക്കുട്ടി,വി.ജി.വർഗീസ്, ഉഷ ചന്ദ്രൻപിള്ള, സൂസൻ സാബു എന്നിവർ പ്രസംഗിച്ചു.