കോന്നി: ബ്ലോക്ക് ഓഫീസിന് സമീപം ഇളകൊള്ളൂരിൽ അനധികൃതമായി പച്ച മണ്ണിട്ട് നികത്തുന്നത് പൊലീസിന്റെയും, പഞ്ചായത്ത് അംഗത്തിന്റെയും നേതൃത്വത്തിൽ തടഞ്ഞു. പച്ചമണ്ണിട്ടു നികത്തിയ വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു. റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു. പ്രദേശവാസികളുടെ പ്രതിഷേധത്തെത്തുടർന്നു ബി.ജെ.പി പ്രവർത്തകർ സ്ഥലത്ത് കൊടികുത്തി