കോന്നി: മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റി ഓഫീസിലെ ബിൽ കളക്ഷൻ സമയം നീട്ടണമെന്ന് പൊതുപ്രവർത്തകനായ എം.എ ബഷീർ ആവശ്യപ്പെട്ടു. ഉച്ചകഴിഞ്ഞു മൂന്നു മണിവരെയുള്ള സമയക്രമം കൊക്കാത്തോട്,തേക്കുതോട്, തണ്ണിത്തോട് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.