അടൂർ : സംസ്ഥാന ഗവൺമെന്റിന്റെ രണ്ടാം നൂറ്ദിന കർമ്മ പദ്ധതിപ്രകാരം പന്നിവിഴ സർവീസ് സഹകരണ ബാങ്ക് ഒരേക്കർ സ്ഥലത്ത് പച്ചക്കറി കൃഷി ആരംഭിച്ചു . ബാങ്ക് പ്രസിഡന്റ് സി.സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ പത്തനംതിട്ട ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എം.ജി പ്രമീള ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി എം.ജെ.ബാബു, അടൂർ അസിസ്റ്റന്റ് രജിസ്ട്രാർ എസ്.നസീർ, വാർഡ് കൗൺസിലർ ബിന്ദു കുമാരി, ഭരണസമിതി അംഗങ്ങളായ സൈമൺ തോമസ്,കെ. ജി .വാസുദേവൻ, ജി .ശിവരാമപിള്ള, സേതു കുമാരൻനായർ, കനകലതതുളസി, ബാങ്ക് ജീവനക്കാരായ സി.എസ് ലീന. ബോബി മാത്തുണ്ണി, റിൻസി രാജു, ജോൺസൺ. ജെ എന്നിവർ പങ്കെടുത്തു