തിരുവല്ല: കടപ്ര -മാന്നാർ ശ്രീമഹാലക്ഷ്മി ക്ഷേത്രത്തിൽ അഷ്ടബന്ധ കലശവും പൂജകളും 12 മുതൽ 14 വരെ ക്ഷേത്രം തന്ത്രി ത്രിവിക്രമൻ നാരായണൻ ഭട്ടതിരിയുടെയും മേൽശാന്തി അഭിജിത്ത് പനയത്തിന്റെയും മുഖ്യകാർമ്മികത്വത്തിൽ നടക്കും. 12ന് രാവിലെ മുതൽ ഗണപതിപൂജ, വിശേഷാൽ പൂജകൾ, കലശാഭിഷേകം, വാസ്തുബലി. 13ന് രാവിലെ കലശപൂജ, അനുജ്ഞാ പ്രാർത്ഥന വൈകിട്ട് ബ്രഹ്മകലശപൂജ, 14ന് രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം 8.30 നും 10.12 നും മദ്ധ്യേ അഷ്ടബന്ധം ചാർത്തി ബ്രഹ്മകലശാഭിഷേകം, ഉച്ചയ്ക്ക് അന്നദാനം.