തിരുവല്ല: ആഞ്ഞിലിത്താനം മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവം ഇന്ന് തുടങ്ങും. രാവിലെ എട്ടിന് തന്ത്രി നാരായണൻ പദ്മനാഭൻ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ കൊടിയേറ്റും. വൈകിട്ട് ആറിന് അഷ്ടപദി. 18ന് വൈകിട്ട് ആറിന് ഊരുവലത്ത്. പടപ്പാട് ക്ഷേത്രത്തിലേക്കുളള ഊരുവലത്ത് കൊവിഡ് നിയന്ത്രണങ്ങൾ മൂലം ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. 19ന് ഉച്ചയ്ക്ക് 12ന് ഉത്സവബലി ദർശനം. വൈകിട്ട് 7.30ന് പളളിവേട്ട എഴുന്നെളളത്ത്. 20ന് വൈകിട്ട് ആറാട്ടോടെ ഉത്സവം സമാപിക്കും.