dharna
അടൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഡി. സി. സി ജനറൽ സെക്രട്ടറി അഡ്വ. ബിജു വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : ലോകായുക്ത കേരളത്തിൽ നിലവിൽ വന്നതിന് ശേഷമുള്ള ഒരു മുഖ്യമന്ത്രിമാർക്കും അതിൻപ്പുറത്ത് യാതൊരു ഭയവും ഇല്ലാതിരുന്നതുകൊണ്ടാണ് ഭേദഗതിചെയ്യാൻ തുനിയാഞ്ഞത്. എന്നാൽ രണ്ടാമതും അധികാരത്തിൽ വന്ന പിണറായി സർക്കാർ തങ്ങൾ ചെയ്തിട്ടുള്ള അഴിമതികളിൽ ഭയം ഉള്ളതുകൊണ്ടാണ് ഇപ്പോൾ തിരക്കിട്ട് ഗവർണറെ കൊണ്ട് ഓർഡിനൻസിൽ ഒപ്പ് വയ്പ്പിച്ചതെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ബിജു വർഗീസ് പറഞ്ഞു. അടൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓർഡിനൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി കോർണറിൽ ഓർഡിനൻസിന്റെ കോപ്പി കത്തിച്ചുള്ള പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ്‌ ഷിബു ചിറക്കരോട്ട് ആദ്ധ്യക്ഷനായിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി ആനന്ദപ്പള്ളി സുരേന്ദ്രൻ,ബ്ലോക്ക്‌ പ്രസിഡന്റ്‌ മണ്ണടി പരമേശ്വരൻ, ഉമ്മൻ തോമസ്, ഗോപു കരുവാറ്റ,സലവുദ്ധീൻ, മാത്യൂ തോണ്ടലിൽ, റോയി തോമസ്,വി.വി വർഗീസ്, റോബർട്ട്‌,അരവിന്ദ് ചന്ദ്രശേഖർ, എബി തോമസ് എന്നിവർ പ്രസംഗിച്ചു.