പന്തളം: കുളനട മാന്തുക ശ്രീധർമ്മശാസ്താ ക്ഷേത്രം, ശിവപാർവതി ക്ഷേത്രം ചുറ്റമ്പല സമർപ്പണവും ഗണപതി പ്രതിഷ്ഠയും അഷ്ടബന്ധ കലശവും 12 മുതൽ 14 വരെ നടക്കും. 12 മുതൽ യഥാക്രമം രാവിലെ മുതൽ ക്ഷേത്ര ചടങ്ങുകൾ. 14 ന് രാവിലെ 8.30 മുതൽ ഗണപതി പ്രതിഷ്ഠ. താഴമൺ മഠം കണ്ഠരര് രാജീവര് മുഖ്യ കാർമ്മികത്വം വഹിക്കും. 9.30 മുതൽ ചുറ്റമ്പല സമർപ്പണം. പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ്മ ഭദ്രദീപം തെളിക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് സുകുമാര പണിക്കർ മുഖ്യപ്രഭാഷണം നടത്തും. ക്ഷേത്ര ശില്പിയെ കരയോഗം പ്രസിഡന്റ് കെ.ആർ. ജയചന്ദ്രൻ ആദരിക്കും. ഒരു മണി മുതൽ അന്നദാനം. ഏഴ് മുതൽ ഭക്തിഗാനസുധ. 19 ന് ഉത്ര മഹോത്സവം നടക്കുമെന്ന് പ്രസിഡന്റ് കെ.ആർ. ജയചന്ദ്രൻ, സെക്രട്ടറി പി. ജെ. ഗോപാലകൃഷ്ണപിള്ള, കൺവീനർ മാന്താനത്ത് ഗോപാലകൃഷ്ണപിള്ള എന്നിവർ അറിയിച്ചു.