മൈലപ്രാ : മൈലപ്രാ സർവീസ് സഹകരണ ബാങ്ക് രണ്ടു കോടി രൂപ കാർഷിക വായ്പ അർഹരായ ഏ ക്ലാസ് അംഗങ്ങൾക്ക് നൽകും. പച്ചക്കറി കൃഷി ഉൾപ്പെടെ ജൈവ കൃഷിക്ക് പ്രത്യേക മുൻഗണന നൽകും. മൈലപ്രയിലെ കർഷകരെ സഹായിക്കുന്നതിനാണ് വായ്പ നൽകുന്നത്. അപേക്ഷകർ ബാങ്കിന്റെ ബ്രാഞ്ചുകളുമായി ബന്ധപ്പെടേണ്ടതാണ്. പച്ചക്കറി ഉത്പ്പാദനത്തിൽ മൈലപ്രായിൽ സ്വയം പര്യാപ്തത എന്ന ലക്ഷ്യമാണ് ബാങ്കിനുള്ളത്.