case

ഏനാത്ത് : ഏഴംകുളം ഗ്രാമപഞ്ചായത്ത് മിനി എം.സി.എഫിന് സമീപം രാത്രിയിൽ പ്ളാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും പച്ചക്കറി വേസ്റ്റുകളും തള്ളിയതിന് ഒാട്ടോറിക്ഷ ഡ്രൈവർ രാജേഷ്, കടയുടമ ഷെമി സലീം എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. കൂടാതെ പഞ്ചായത്ത് അധികൃതർ 10,000 രൂപ പിഴയും ചുമത്തി. മാലിന്യം കുന്നുകൂടിയതിനെ തുടർന്ന് വാർഡ് മെമ്പർ വിനോദ് തുണ്ടത്തിലിന്റെ നേതൃത്വത്തിൽ ബുധനാഴ്ച വൈകിട്ടാണ് ഇവിടം വൃത്തിയാക്കിയത്. മാലിന്യം നിക്ഷേപിക്കരുതെന്ന് ബോർഡും സ്ഥാപിച്ചിരുന്നു. കടയുടമ ഏഴ് ദിവസത്തിനകം പിഴ അടയ്ക്കണമെന്ന് കാട്ടി ഏഴംകുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇന്നലെ നോട്ടീസ് നൽകി.