daily
ശ്രേഷ്ഠ കാതോലിക്കാ ബാവാ ബസേലിയോസ് തോമസ് പ്രഥമൻ മഞ്ഞനിക്കര കബറിലെത്തി പ്രാർത്ഥന നടത്തുന്നു

പത്തനംതിട്ട : മഞ്ഞിനിക്കര മോർ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃദ്വിയൻ പാത്രിയർക്കീസ് ബാവായുടെ 90ാമത് ഓർമ്മപെരുന്നാൾ ഇന്നും നാളെയും നടക്കും. നിരവധി സ്ഥലങ്ങളിൽ നിന്ന് തീർത്ഥാടകർ കാൽനടയായി കബറിങ്കൽ എത്തിത്തുടങ്ങി. ഇന്നലെ ശ്രേഷ്ഠ കാതോലിക്ക ബാവ ബസേലിയസ് തോമസ് പ്രഥമൻ കബറിങ്കൽ എത്തി പ്രാർത്ഥന നടത്തി. വടക്കൻ മേഖലയിൽ നിന്ന് കാൽനടയായി തീർത്ഥാടകർ എത്തുന്നുണ്ട്. കൊവിഡ് പ്രോട്ടോകോൾ പ്രകാരമാണ് ആചാരങ്ങളും കർമ്മങ്ങളും നടത്തുന്നത്. രഥയാത്രകൾ ഉണ്ടാകില്ല, പൊതു സമ്മേളനവും ഇല്ല. ഇന്ന് രാവിലെ 5ന് പ്രഭാതപ്രാർത്ഥനയും കുർബാനയും നടക്കും. വൈകിട്ട് 5 ന് സന്ധ്യാപ്രാർത്ഥന. ശേഷം സഭയുടെ മെത്രാപ്പോലിത്തൻ ട്രസ്റ്റി മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലിത്ത അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് അവാർഡുകൾ വിതരണം ചെയ്യും .

നാളെ രാവിലെ 3ന് മഞ്ഞിനിക്കര മോർ സ്‌തേഫാനോസ് കത്തിഡ്രലിൽ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപോലീത്തയുടെ കാർമികത്വത്തിൽ കുർബാന നടക്കും. ദയറ കത്തിഡ്രലിൽ 5.45 ന് മോർ ഒസ്താതിയോസ് ഐസക്, മോർ യൂലിയോസ് ഏലിയാസ്, മോർ അലക്‌സന്ത്രയോസ് തോമസ് എന്നീ മെത്രാപോലീത്തമാരുടെ കാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന നടക്കും. 8.30ന് യാക്കോബായ സുറിയാനി സഭയുടെ മെട്രോപോലീത്തൻ ട്രസ്റ്റിയും കൊച്ചി ഭദ്രാസനതിന്റെ അധിപനുമായ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപോലീത്തയുടെ കർമികത്വത്തിൽ കുർബ്ബാന.
മോറാന്റെ കബറിങ്കലും മോർ യൂലിയോസ് ഏലിയാസ്, മോർ യൂലിയോസ് യാക്കൂബ്, മോർ ഓസ്താത്തിയോസ് ബെന്യാമിൻ ജോസഫ്, മോർ യൂലിയോസ് കുര്യാക്കോസ് എന്നീ തിരുമേനിമാരുടെ കബറിടങ്ങളിൽ ധൂപപ്രാർത്ഥനയും നടത്തും.