പത്തനംതിട്ട: നെടുമ്പ്രം സി.എം.എസ് എൽ.പി സ്‌കൂൾ കെട്ടിടം ശോചനീയാവസ്ഥയിൽ. 1858ൽ സി.എം.എസ് മിഷനറിമാരാണ് സ്‌കൂൾ സ്ഥാപിച്ചത്. നിരവധി പ്രമുഖ വ്യക്തികൾ ഇവിടെ പഠിച്ചിട്ടുണ്ട്. അപ്പർകുട്ടനാട് പ്രദേശമായതിനാൽ തുടരെയുള്ള വെള്ളെപ്പാക്കത്തിൽ സ്‌കുൾ കെട്ടിടം തകർന്ന നിലയിലാണ്. വെള്ളം കയറി ഭിത്തികൾക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. ഇപ്പോൾ 50 കുട്ടികൾ ഇവിടെ പഠിക്കുന്നു. പാവപ്പെട്ട കുട്ടികളാണ് അധികവും. നേരത്തെ പോളിംഗ് ബൂത്തായും വെളളപ്പൊക്ക സമയങ്ങളിൽ ദുരിതാശ്വാസ ക്യാമ്പായും പ്രവർത്തിച്ചിരുന്നു. ഇപ്പോൾ തൽക്കാലത്തേക്ക് ഈ കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തിക്കാൻ മാത്രമാണ് അനുമതിയുള്ളത്. പുതിയ കെട്ടിടം നിർമ്മിക്കാൻ വേണ്ടി പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ച് പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഹെഡ്മിസ്ട്രസ് സുനിജോൺ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എം.എൽ.എ, എം.പി മറ്റ് ജന പ്രതിനിധികൾ, പൂർവ വിദ്യാർത്ഥികൾ എന്നിവരുടെ സഹായത്തോടെ പുതിയ കെട്ടിടം നിർമ്മിക്കാനാണ് ആലോചിക്കുന്നത്.വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് എ.വി.ജോൺ ആറ്റുമാലിൽ, സെക്രട്ടറി ജോജി തോമസ് എന്നിവരും പങ്കെടുത്തു.