ചെങ്ങന്നൂർ: മഹാദേവ ക്ഷേത്രത്തിലെ അഷ്ടബന്ധ കലശം 14ന് രാവിലെ 9നും 9.45നും മദ്ധ്യേ നടത്തും. ശനിയാഴ്ച വൈകുന്നേരം ആറു മുതൽ അനുബന്ധ ചടങ്ങുകൾ ആരംഭിക്കും. തന്ത്രിമാരായ കണ്ഠര് മോഹനരര്, മഹേഷ് മോഹനര് എന്നിവർ കാർമ്മികത്വം വഹിക്കും. ക്ഷേത്രത്തിലെ ശ്രീപാർവതി ദേവിയുടെ വിഗ്രഹം ഉറപ്പിച്ചിട്ടുള്ള അഷ്ടബന്ധം ഇളകി ശോച്യാവസ്ഥയിലാണെന്ന് തന്ത്രി അറിയിച്ചതിനെ തുടർന്നാണ് ചടങ്ങുകൾ നടത്താൻ ഉപദേശകസമിതി തീരുമാനിച്ചതെന്ന് പ്രസിഡന്റ് എസ്.വി. പ്രസാദ് പത്രസമ്മേളനത്തിൽ പറഞ്ഞു. കെ.കെ.വിനോദ്കുമാർ, ഷൈജു വെളിയത്ത്, എൻ.ആർ.രതീഷ്, എം.എച്ച്. വൈശാഖൻ എന്നിവർ പങ്കെടുത്തു.ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടബന്ധ കലശം 14ന്, ഉപദേശകസമിതി ഭാരവാഹികളായ കെ.കെ.വിനോദ്കുമാർ, ഷൈജു വെളിയത്ത്, എൻ.ആർ.രതീഷ്, എം.എച്ച്. വൈശാഖൻ എന്നിവർ പങ്കെടുത്തു.