ചെങ്ങന്നൂർ: മുളക്കുഴ ഗന്ധർവമുറ്റത്ത് ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയഞ്ഞം ഇന്ന് സമാപിക്കും. രാവിലെ 5 ന് ഹരീനാമകീർത്തനം, 5.30ന് ഗണപതി ഹോമം, രാവിലെ 6ന് പൊങ്കാല. (ക്ഷേത്രസന്നിധിൽ ചടങ്ങ് മാത്രം) രാവിലെ 8മുതൽ 12 വരെ ഭാഗവത പാരായണം, ഭാഗവത സംഗ്രഹം, ഭാഗവത സമർപ്പണം, ഉച്ചയ്ക്ക് 11.30 ന് പ്രഭാഷണം , 12.30 ന് പ്രസാദമൂട്ട്, വൈകിട്ട് 3.30 ന് അവഭൃഥസ്നാന ഘോഷയാത്ര, ദീപാരാധന .