 
റാന്നി: നാറാണംമൂഴി പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2021-22 എസ്.ടി വിഭാഗത്തിൽ ഉൾപ്പെട്ടവർക്കുള്ള പോത്തുകുട്ടി വിതരണം പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജോബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജൻ നീറംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ തോമസ് ജോർജ്ജ്, ഓമന പ്രസന്നൻ, ആനിയമ്മ അച്ചൻകുഞ്ഞ്, അഡ്വ.സാംജി ഇടമുറി, മിനി ഡൊമിനിക്ക്, റോസമ്മ വർഗീസ്, അനിയൻ പി.സി, നിർവഹണ ഉദ്യോഗസ്ഥ ഡോ.റംസി സലിം എന്നിവർ പ്രസംഗിച്ചു.