 
ഇലവുംതിട്ട: സുവോളജിക്കൽ സർവേ ഒഫ് ഇന്ത്യ റിട്ട. അഡീഷണൽ ഡയറക്ടർ പണമെടുത്തതിൽ ഡോ. പി. റ്റി. ചെറിയാൻ (പൊന്നച്ചൻ-80) നിര്യാതനായി. സംസ്‌കാരം പിന്നീട് ഇലവുംതിട്ട ബേദ്‌ലഹേം മാർത്തോമ്മാ പള്ളിയിൽ. കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ ജാനകി അമ്മാൾ അവാർഡിനർഹനായിട്ടുണ്ട്. കാര്യവട്ടം കാമ്പസിൽ ദീർഘകാലം എമിററ്റസ് പ്രഫസറായിരുന്നു. ഭാര്യ : മീരാ ചെറിയാൻ (കോട്ടയം പാലത്തിങ്കൽ കുടുംബാംഗം). മക്കൾ : ഷെറിൻ (യു .എസ്. എ), ഷാരോൺ (ബംഗളുരു). മരുമകൻ: സുദീപ്.