തിരുവല്ല: പൊടിയാടി ശ്രീധർമ്മ ശാസ്ത്രാ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം തുടങ്ങി. 19ന് സമാപിക്കും. ദിവസവും രാവിലെ ഗണപതിഹോമം, എട്ടിന് ഭാഗവത പാരായണം വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധനയും കുറുപ്പ് വല്യച്ഛന് വെള്ളംകുടിയും നടക്കും. 16ന് രാവിലെ 10ന് കാവിൽപൂജ വൈകിട്ട് 7.30ന് നൃത്തസന്ധ്യ. 17ന് വൈകിട്ട് 7.30 മുതൽ പറശിനിക്കടവ് മുത്തപ്പൻ വെള്ളാട്ടം. 18ന് വൈകിട്ട് 7.30ന് ഭജന. 19ന് രാവിലെ എട്ടിന് നാരായണീയ പാരായണം 11ന് കലശം 12.45ന് സമൂഹസദ്യ വൈകിട്ട് 6.30ന് തിരുവാഭരണം ചാർത്തി ദീപാരാധന. രാത്രി എട്ടിന് താലപ്പൊലി എഴുന്നെള്ളത്ത്. തുടർന്ന് സേവ, കളമെഴുത്തും പാട്ടും.