karshakar
യു.ആർ ഐ. പീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന യുവകർഷക കുട്ടായ്മ ജില്ലാ കാർഷിക വികസന സമിതി അംഗം ജേക്കബ് മദിനഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: സർഫാസി നിയമത്തിന്റെ മറവിൽ രാജ്യത്തെ ബാങ്കുകൾ കർഷകരെ ദ്രോഹിക്കുകയാണന്ന് ജില്ലാ കാർഷിക വികസനസമിതി അംഗം ജേക്കബ് മദിനഞ്ചേരി പ്രസ്താവിച്ചു. യു.ആർ.ഐ. പീസ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ യുവകർഷക കുട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡോ.ജോസഫ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ഡോ.സൈമൺ ജോൺ പ്രബന്ധം അവതരിപ്പിച്ചു. കാസ മുൻറിജണൽ ഡയറക്ടർ രാജൻ മാത്യു, വി.കെ രാജു, കെ.വി.കൃഷ്ണൻകുട്ടി, ഷൈനി മാത്യു, സുനിൽ സി. എന്നിവർ പ്രസംഗിച്ചു.