തിരുവല്ല: വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി.നസിറുദ്ദീന്റെ നിര്യാണത്തിൽ വ്യാപാരി വ്യവസായി സമിതി തിരുവല്ല ഏരിയ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അസംഘടിതരായ വ്യാപാരികളെ സംഘടിപ്പിച്ചു മൂന്നു പതിറ്റാണ്ടുകാലം ഏകോപന സമിതിയെ മുന്നിൽനിന്ന് വ്യാപാരികളുടെ ആവശ്യങ്ങൾക്ക് വേണ്ടി പോരാടിയ മഹനീയ വ്യക്തിത്വം ടി.നസിറുദ്ദീന്റെ വിയോഗം മുഴുവൻ വ്യാപാര സമൂഹത്തിനും തീരാനഷ്ടമാണെന്നും യോഗം അനുശോചനം അറിയിച്ചു. പ്രസിഡന്റ്‌ പ്രസാദ് എ.പി, സെക്രട്ടറി ക്ലാരമ്മ കൊച്ചീപ്പൻ മാപ്പിള, ട്രഷറർ വിപിൻനാഥ് വിശ്വനാഥൻ എന്നിവർ അനുശോചിച്ചു.