തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സാമൂഹിക സേവന വിഭാഗമായ ക്രിസ്ത്യൻ ഏജൻസി ഫോർ റൂറൽ ഡവലപ്പ്‌മെന്റ് (കാർഡ്) വാർഷിക പൊതുയോഗം പ്രസിഡന്റ് തോമസ് മാർ തീമത്തിയോസ് എപ്പിസ്‌കോപ്പായുടെ അദ്ധ്യക്ഷതയിൽ ചേർന്നു ഡയറക്ടർ റവ ഏബ്രഹാം പി.വർക്കി റിപ്പോർട്ടും ട്രഷറാർ ജോസി കുര്യൻ കണക്കും അവതരിപ്പിച്ചു. സഭാ സെക്രട്ടറി സി.വി സൈമൺ സ്വാഗതവും അസിസ്റ്റന്റ് ഡയറക്ട്രർ റവ മോൻസി വർഗീസ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ട്രഷറാറായി മോഡി പി.ജോർജ്ജ് (പത്തിയൂർ) ഗവേണിംഗ് ബോർഡ് അംഗങ്ങളായി ജോസ് പി. വായ്ക്കൽ (കൊട്ടാരക്കര) കുരുവിള മാത്യൂസ് (എറണാകുളം), ചെറിയാൻ തോമസ് (ഓതറ ), ഏ.എം മാണി (മാങ്ങാനം ) ,ജോർജ് സി.കുര്യൻ (ചണ്ണപ്പേട്ട ),ജീന ചെറിയാൻ (മല്ലപ്പള്ളി) ,വത്സ മാത്യു (കുമ്പനാട്) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.