local
ഇടത്തിട്ട കാവുംപാട്ട് ക്ഷേത്രത്തിലെ അലങ്കാര ഗോപുരം

കൊടുമൺ: ഇടത്തിട്ട കാവുംപാട്ട് ക്ഷേത്രത്തിലെ അലങ്കാര ഗോപുരം, തന്ത്രി ഉദയകുമാർ വർക്കലയുടെ കാർമ്മികത്വത്തിൽ ചെന്നീർക്കര അനന്തേശ്വരം വീട്ടിൽ അനന്ദു പ്രകാശ് സമർപ്പിച്ചു. ദേവസ്വം പ്രസിഡന്റ് പ്രൊഫ. ടി. ഡി. പ്രസന്നചന്ദ്രൻ, ദേവസ്വം സെക്രട്ടറി വിഷ്ണുദാസ് അമ്പാടി, മേൽശാന്തി മണിക്കുട്ടൻ ഉടുമ്പിനാമണ്ണിൽ എന്നിവർ പങ്കെടുത്തു.
ഉത്സവത്തിന്റെ കൊടിയേറ്റ് കർമ്മം തന്ത്രി ഉദയൻ വർക്കലയുടെ കാർമ്മികത്വത്തിൽ നടന്നു. ആയില്യപൂജ 16ന് വെട്ടിക്കോട്ട് ക്ഷേത്ര തന്ത്രി മേപ്പള്ളിൽ ഇല്ലം ശ്രീകുമാരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടക്കും.