പന്തളം: ടാറിൽ പുതഞ്ഞ നായിക്കുട്ടിയെ രക്ഷപ്പെടുത്തി. രാവിലെ നടക്കാനിറങ്ങിയ മുൻ ബ്ലോക്ക് പഞ്ചായത്തംഗം രഘു പെരുമ്പുളിക്കലാണ് ആരോ ചാക്കിൽ കൊണ്ടുവന്ന് ഉപേക്ഷിച്ച ഗോളാകൃതിയിൽ ടാറിൽ പൊതിഞ്ഞ് ജീവനു വേണ്ടി കേഴുന്ന നായ്കുട്ടിയെ കണ്ടത്. രണ്ടുപേരോട് സഹായം അഭ്യർത്ഥിച്ചെങ്കിലും കിട്ടിയില്ല. ഒടുവിൽ സുഹൃത്ത് ഉദയനെ വിളിച്ചുവരുത്തി മൂന്നു മണിക്കൂറിന്റെ കഠിനപ്രയത്‌നത്തിൽ നായ്ക്കുട്ടിയെ രക്ഷപ്പെടുത്തി. കാഴ്ച കാണാനും മൊബൈലിൽ പകർത്താനും നിരവധി ആൾക്കാർ കൂടി. കുരമ്പാല കീരുകുഴി റോഡ് സൈഡിലായതിനാൽ പോളിടെക്‌നിക്കൽ കോളേജിലേക്ക് പോകുന്ന വിദ്യാർത്ഥികൾ വരെ കാഴ്ചക്കാരായി. മുറിവ് പറ്റിയ ഭാഗങ്ങളിലെല്ലാം മരുന്ന് വച്ച് കെട്ടി അടുത്ത വിട്ടിലെ ലിജോയിക്ക് കൈമാറി.ഇതേ സ്ഥലത്ത് വണ്ടി തട്ടി ഗുതുതരമായി പരിക്കേറ്റ നായയെ കൊല്ലത്ത് ഹോസ്പിറ്റലിൽ കൊണ്ടുപോയി ചികിത്സ നൽകി ഉദയൻ രക്ഷപ്പെടുത്തിയിരുന്നു.