നാരങ്ങാനം: സാമൂഹ്യ വിരുദ്ധർ തീയിട്ടതിനെ തുടർന്ന് പതിനഞ്ചോളം വാഴകൾ കത്തിനശിച്ചു. നാരങ്ങാനം മുടങ്ങിൽ ഗുരുകൃപയിൽ വത്സലയുടെ കൃഷിയിടത്തിലെ വാഴകളാണ് കത്തിനശിച്ചത്. വീടിന് മുൻവശത്തായി റോഡിനോട് ചേർന്നുള്ള സ്ഥലത്തെ കുലച്ചതും കുലയ്ക്കാറായതുമായ വാഴകളാണ് നശിപ്പിച്ചത്. ഈ ഭാഗത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാണ്.