പന്തളം: പെരുമ്പുളിക്കൽ ശ്രീദേവരുക്ഷേത്രത്തിലെ ദശാവതാരച്ചാർത്ത് ഇന്നു മുതൽ 21വരെ നടക്കും. 16ന് ആയില്യം പൂജയും 22ന് ചോതിമഹോത്സവവും നടത്തും. ഇന്ന് രാവിലെ 5.30ന് അഭിഷേകം, രാവിലെ 6ന് അഷ്ടദ്രവ്യ ഗണപതിഹവനം, 8ന് കലശം ,കലശാഭിഷേകം.11ന് മത്സാവതാരച്ചാർത്ത് വൈകിട്ട് 7.30ന് ഭഗവതിസേവ, തുടർന്നുള്ള എല്ലാ ദിവസങ്ങളിലും പതിവ് ചടങ്ങുകൾക്ക് പുറമേ രാവിലെ 11ന് അവതാര ചാർത്ത്.16ന് ഉച്ചയ്ക്ക് 2ന് ആയില്ല്യം പൂജ. 22ന് ചോതി മഹോത്സവം രാവിലെ 5ന് അഭിഷേകം, അഷ്ടദ്രവ്യ മഹാഗണപതിഹവനം, 12.10ന് മഹാവിഷ്ണു അവതാര ചാർത്ത് , 4ന്ചാർത്ത് ദർശനം, 4.30ന് എഴുന്നെളളിപ്പ്, 7ന് പഞ്ചവാദ്യം, 12ന് എതിരേൽപ്പ് വലിയ കാണിക്ക.