h

കോന്നി: ഭവന രഹിതർക്ക് വീട് നിർമ്മിച്ചു നൽകാൻ കെ.യു.ജനീഷ് കുമാർ എം.എൽ.എ ആവിഷ്കരിച്ച കരുതൽ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച രണ്ടാമത്തെ വീട് ഇന്ന് കുടുംബാംഗങ്ങൾക്ക് കൈമാറും. വള്ളിക്കോട് പഞ്ചായത്ത് ആറാം വാർഡിൽ പള്ളിമുരുപ്പ് സുമയ്ക്കും മക്കളായ ശ്രുതിക്കും സുമേഷിനുമാണ് പുതിയ വീട് നിർമ്മിച്ച് കൈമാറുന്നത്. ആറ് ലക്ഷം രൂപചെലവിലുള്ള വീട് വാഴമുട്ടം നാഷണൽ സ്കൂൾ മാനേജ്മെന്റാണ് സ്പോൺസർ ചെയ്തത്.
കെ.യു.ജനീഷ് കുമാർ എം.എൽ.എ താക്കോൽ ദാനം നിർവഹിക്കും.