
തിരുവല്ല: പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാരഗുരദേവന്റെ 144-ാമത് ജന്മദിനം നാളെ മുതൽ 19വരെ ഇരവിപേരൂർ ശ്രീകുമാർനഗറിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷിക്കും. 13ന് രാവിലെ 9ന് സഭാ ആസ്ഥാനത്ത് പ്രസിഡന്റ് വൈ. സദാശിവൻ കൊടിയേറ്റും. തുടർന്ന് അടിമസ്മാരക സ്തംഭത്തിൽ
പുഷ്പാർച്ചന നടക്കും. 3ന് എട്ടുകരസംഗമം. രാത്രി 8ന് എട്ടുകര സമ്മേളനം സഭാപ്രസിഡന്റ് ഉദ്ഘാടനം ചെയ്യും. 14ന് രാവിലെ 10ന് എഴുത്തുകാരി ഡോ.രേഖാരാജ് സെമിനാർ ഉദ്ഘാടനം ചെയ്യും. പി.ആർ.ഡി.എസ് ചരിത്രകാരൻ വി.വി.സ്വാമി പ്രബന്ധം അവതരി പ്പിക്കും. വൈകിട്ട് 7ന് യുവജനസംഘം സമ്മേളനം സാമൂഹിക ചിന്തകൻ സണ്ണി എം.കപിക്കാട് ഉദ്ഘാടനം ചെയ്യും. 15ന് രാത്രി 8ന് മതസമ്മേളനം സി.എസ്.ഐ മുൻമോഡറേറ്റർ റവ.തോമസ്കെ.ഉമ്മൻ ഉദ്ഘാടനം ചെയ്യും. ഗുരുകുല ശ്രേഷ്ഠൻ ഇ.റ്റി.രാമൻ അദ്ധ്യക്ഷനാകും.16ന് രാവിലെ 11ന് പി.ആർ.ഡി.എസ് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്‌സ് ഫോറം സമ്മേളനം മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് നെല്ലാട് ജംഗ്ഷനിൽ നിന്ന്
ഭക്തിഘോഷയാത്ര. രാത്രി 8ന് പൊതുസമ്മേളനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് മുഖ്യപ്രഭാഷണം നടത്തും. ആദിയർദീപം ജന്മദിന സപ്ലിമെന്റ് ആന്റോ ആന്റണി എം.പി പ്രകാശനം ചെയ്യും. പ്രമോദ് നാരായൺ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, എസ്.എൻ.ഡി.പി.യോഗം പ്രസിഡന്റ് ഡോ.എം.എൻ.സോമൻ എന്നിവർ പ്രസംഗിക്കും.17ന് രാവിലെ 5.30ന് വിശുദ്ധമണ്ഡപത്തിൽ ജന്മംതൊഴൽ. തുടർന്ന് സഭാപ്രസിഡന്റ് ജന്മദിനസന്ദേശം നൽകും. ഉച്ചയ്ക്ക് 2ന് ജന്മദിന സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് മഹിളാസമ്മേളനം സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 7ന് വിദ്യാർത്ഥി യുവജനസമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. 18ന് രാവിലെ 10ന് ഭക്തിഗാനാലാപനം. 19ന് വൈകിട്ട് 5ന് കൊടിയിറക്കും. സഭ വൈസ് പ്രസിഡന്റ് പി.എൻ.വിജയകുമാർ, ജനറൽസെക്രട്ടറി സി.സി.കുട്ടപ്പൻ, ജോ.സെക്രട്ടറി പി.രാജാറാം,ട്രഷറർ സി.എൻ.തങ്കച്ചൻ, ഹൈകൗൺസിൽ അംഗങ്ങളായ എം.എസ്.വിജയൻ, സി.കെ.ജ്ഞാനശീലൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.