പത്തനംതിട്ട: അഭിപ്രായ രൂപീകരണത്തിൽ കേരളകൗമുദി പത്രം വഹിക്കുന്ന പങ്ക് വലുതാണെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ പറഞ്ഞു. കേരളകൗമുദിയുടെ 111-ാമത് സ്ഥാപക ദിനാഘോഷത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു കളക്ടർ. ജനഹൃദയങ്ങളെ ചേർത്തുനിറുത്തുന്ന പത്രമാണ് കേരളകൗമുദി. നല്ല ആശയങ്ങളും മാദ്ധ്യമ സംസ്കാരവുമാണ് കേരളകൗമുദി പിന്തുടരുന്നത്. ഇനിയും ദീർഘവർഷങ്ങൾ പത്രത്തിന് വളരാൻ കഴിയട്ടെയെന്ന് കളക്ടർ ആശംസിച്ചു. സ്ഥാപക ദിനത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രത്യേക പതിപ്പ്

കേരളകൗമുദി ജനറൽ മാനേജർ (സെയിൽസ്) ഡി. ശ്രീസാഗർ ജില്ലാ കളക്ടർക്ക് നൽകി പ്രകാശനം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ കളക്ടർ കേക്ക് മുറിച്ചു. ചടങ്ങിൽ യൂണിറ്റ് ചീഫ് ബി.എൽ.അഭിലാഷ്, കേരളകൗമുദി ജീവനക്കാർ എന്നിവർ പങ്കെടുത്തു.