ചെങ്ങന്നൂർ: ചെങ്ങന്നൂർ യൂണിയനിലെ 97-ാം ചെങ്ങന്നൂർ ടൗൺ ശാഖയിലെ ഗുരുമന്ദിര ബാലാലയ പ്രതിഷ്ഠാ കർമ്മം നാളെ നടക്കും. ശാഖാവക ഗുരുമന്ദിരത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാകർമ്മവും നടത്തുന്നതിന്റെ ഭാഗമായുള്ള ബാലാലയ പ്രതിഷ്ഠാകർമ്മം നാളെ രഞ്ചു അനന്തഭദ്രത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. രാവിലെ 5.30ന് ഗണപതിഹോമം, 7ന് അനുജ്ഞാകലശം, 9.35നും 10.15നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ ബാലാലയ പ്രതിഷ്ഠാകർമ്മം, 10.30ന് ആത്മീയ പ്രഭാഷണം, ഉച്ചയ്ക്ക് 1ന് അന്നദാനം എന്നിവ കൊവിഡ് മാനദണ്ഡം പാലിച്ച് നടക്കും.