jobs

പത്തനംതിട്ട : ജനറൽ ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന കാത്ത് ലാബ് സ്‌ക്രബ് നഴ്‌സ്, എൻ.സി.എസ്, ഇ.എം.ജി ടെക്‌നീഷ്യൻ, ഡയാലിസിസ് ടെക്‌നീഷ്യൻ, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ, ഡ്രൈവർ, ഇ.സി.ജി ടെക്‌നീഷ്യൻ, ലിഫ്റ്റ് ഓപ്പറേറ്റർ, ഓക്‌സിജൻ പ്ലാന്റ് ഓപ്പറേറ്റർ തുടങ്ങിയ എട്ട് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുളളവർ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 17ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ ഇന്റർവ്യൂവിന് ഹാജരാകണം. പ്രായപരിധി 40 വയസ്. വിശദവിവരങ്ങൾക്ക് ഫോൺ : 0468 2222364.