we

പത്തനംതിട്ട : ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിൽ പി.എം.എ.വൈ(ജി) പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ ഐ.ടി പ്രൊഫഷണലിനെ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള യുവതി യുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രവർത്തനം തൃപ്തികരമെങ്കിൽ കരാർ പുതുക്കിനൽകാൻ സാദ്ധ്യതയുണ്ട്. യോഗ്യത അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബി.ടെക് ഐ.ടി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് . ഈ മാസം 17 ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 04682962686.