ഇലന്തൂർ : പഞ്ചായത്ത് പ്രദേശത്ത് പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അനധികൃതവും അപകടകരവുമായ കൊടികൾ, പരസ്യ ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ തുടങ്ങിയവ 14ന് മുമ്പായി നീക്കം ചെയ്യണമെന്ന് ഇലന്തൂർ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അല്ലാത്ത പക്ഷം നേരിട്ട് നീക്കം ചെയ്യുന്നതും ബന്ധപ്പെട്ടവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതുമാണ്.