കോഴഞ്ചേരി : കേന്ദ്ര ബഡ്ജറ്റിൽ ആശാ പ്രവർത്തകർക്ക് അർഹമായ ആനുകൂല്യങ്ങൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചും മറ്റ് ആവശ്യങ്ങൾ ഉന്നയിച്ചും കേരള സ്‌റ്റേറ്റ് ആശാ വർക്കേഴ്‌സ് ഫെഡറേഷൻ (സി.ഐ.ടി.യു ) ആറൻമുള പഞ്ചായത്ത് കമ്മിറ്റി വല്ലന സാമൂഹികാരോഗ്യ കേന്ദ്രത്തിന് മുമ്പിൽ ധർണ നടത്തി.
ആറന്മുള പഞ്ചായത്തംഗം ശ്രീനി ചാണ്ടശേരി ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ശോഭന, ബിജി എന്നിവർ സംസാരിച്ചു.