12-glanen-renji
ഗ്ലെയ്ൻ രെഞ്ചി

പത്തനംതിട്ട: കോയിപ്രം മുണ്ടകതോട്ടത്തിൽ രെഞ്ചി സാം കോശിയുടെയും മേഴ്‌സിയുടെയും മകൻ ഗ്ലെയ്ൻ രെഞ്ചി (10) സുമനസുകളുടെ സഹായം തേടുകയാണ്. ഗുരുതരമായ കരൾ രോഗം ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്‌സയിലാണ് ഗ്ലെയ്ൻ രെഞ്ചി . പൂവത്തൂർ ഗവ. എൽ. പി.സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.

മാതാവിന്റെ കരൾ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ ശസ്ത്രക്രിയ വളരെ അടിയന്തരമായി ചെയ്‌തേ മതിയാകൂ. കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കു മാത്രം 20 ലക്ഷം രൂപയും അനുബന്ധ ചികിത്സാ ചെലവുകൾക്ക് 10 ലക്ഷം രൂപയും ഉൾപ്പെടെ 30 ലക്ഷം രൂപ വേണം. നിർദ്ധനരായ കുടുംബത്തിന് ഈ തുക കണ്ടെത്താൻ കഴിയില്ല. സഹായം പ്രതീക്ഷിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ചികിത്സാ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്ക്, പൂവത്തൂർ ശാഖ, ചന്ദ്രൻ സി. കെ. (കൺവീനർ), അക്കൗണ്ട് നമ്പർ 11680100066691, IFSC- FDRL0001168. MICR-689049815.