റാന്നി : വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ഡി.നസറുദ്ദിന്റെ നിര്യാണത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി അത്തിക്കയം യൂണിറ്റ് അനുശോചിച്ചു. എൻ.ഡി ഈശോ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.കോശി, ജോസഫ് ഫ്രാൻസിസ്, സാബു പേഴുംമൂട്ടിൽ എന്നിവർ അനുശോചനം രേഖപ്പെടുത്തി. കൂടാതെ ആധര സൂചകമായി കടകൾ അടച്ചു ദുഃഖത്തിൽ പങ്കു ചേർന്നു.