wedding
വധൂവരന്മാർക്കൊപ്പം ക്ഷേത്രഭാരവാഹികളും മാതാപിതാക്കളും

അടൂർ : വിവാഹം നടത്താനുള്ള കുടുംബത്തിന്റെ ബുദ്ധിമുട്ട് കണ്ടറിഞ്ഞ് സഹായവുമായി ക്ഷേത്രഭരണസമിതി. തുവയൂർ വടക്ക് കൂനംപാല വിളവീട്ടിൽ പരേതനായ സുജിത്തിന്റെയും ശ്രീലതയുടെയും മകൾ നയനയുടെ വിവാഹത്തിന് സദ്യയൊരുക്കിയും കല്യാണമണ്ഡപം ഒരുക്കിയും തുവയൂർ വടക്ക് നെടുംകുന്ന് മലനടക്ഷേത്ര ഭരണസമിതി ഭാരവാഹികളാണ് മാതൃയായത്.മണ്ണടി മുടിപ്പുര അജിത്ത് ഭവനത്തിൽ രാജേഷ് മോഹനന്റെയും സരസ്വതിയുടെയും മകൻ അജിത് കുമാറായിരുന്നു വരൻ. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ബാബുചന്ദ്രൻ, സെക്രട്ടറി വിശ്വനാഥൻ, ക്ഷേത്ര ജന്മി വിജയൻ ശ്രീമംഗലത്ത്, രക്ഷാധികാരി ഗോവിന്ദപ്പിള്ള, വൈസ് പ്രസിഡന്റ് ശാന്തൻ ശാലുനിവാസ്, ജോയിന്റ് സെക്രട്ടറി അരുൺ, കമ്മിറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.