റാന്നി: ശ്രീഭദ്രകാളി -ഗുരുദേവ പ്രതിഷ്ഠാ കർമ്മങ്ങൾ നടന്നു വരുന്ന വലിയകുളം മഹാദേവ ക്ഷേത്ര അങ്കണം ഭക്തി സാന്ദ്രം. കഴിഞ്ഞ എട്ടിന് തുടങ്ങിയ പ്രതിഷ്ഠാ കർമ്മങ്ങൾ ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു. ക്ഷേത്രം തന്ത്രി വൈക്കം പുഷ്പദാസിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് പ്രതിഷ്ഠാ കർമ്മങ്ങൾ നടക്കുന്നത്. ഈ മാസം 14നാണ് പ്രതിഷ്ഠകൾ നടക്കുന്നത്.