ചെങ്ങന്നൂർ: കേന്ദ്ര ഗവ.പാർലമെന്റിൽ അവതരിപ്പിച്ച ജനവിരുദ്ധ ബഡ്ജറ്റിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു ചെങ്ങന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എം ശശികുമാർ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് എം.കെ.മനോജ് അദ്ധ്യക്ഷത വഹിച്ചു. റെജി മോഹൻ, പി.ആർ രമേശ് കുമാർ, പി.ഡി.സുനീഷ് കുമാർ, ബിനു ,സെബാസ്റ്റ്യൻ, മനു എം.തോമസ്, സജീവ്കടുനാൽ, എ.ജി അനിൽകുമാർ, വി.ജി മോഹനൻ, എന്നിവർ പ്രസംഗിച്ചു.