library
നിരണം കണ്ണശ്ശ സ്മാരക ഗ്രന്ഥശാലാ കെട്ടിടത്തിന്റെ ശിലാസ്ഥാപനം തിരുവല്ല താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.ഫ്രാൻസീസ് വി. ആന്റണി നിർവ്വഹിക്കുന്നു

തിരുവല്ല: നിരണം കണ്ണശ സ്മാരക ഗ്രന്ഥശാലയുടെ പുതിയ കെട്ടിടത്തിന് ശിലയിട്ടു. മാത്യു ടി.തോമസ് എം.എൽ.എയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. തിരുവല്ല താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ. ഫ്രാൻസീസ് വി.ആന്റണി ശിലാസ്ഥാപനം നിർവഹിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് കൃഷ്ണപ്രസാദ് അദ്ധ്യഷനായി. കെ.വി സുരേന്ദ്രനാഥ്, പഞ്ചായത്ത് മെമ്പർമാരയ സാറമ്മ വർഗീസ്, എം.ജി രവി എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി കെ.ജി ചന്ദ്രശേഖരപിള്ള, ലൈബ്രറിയൻ മിനിമോൾ എന്നിവർ പ്രസംഗിച്ചു.