vfpck
വി.എഫ്.പി.സി.കെ വെണ്മണി സ്വാശ്രയ കർഷക സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച തളിർഗ്രീൻ കാർഷിക വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കുന്നു.

ചെങ്ങന്നൂർ: വെണ്മണി പഞ്ചായത്തിൽ സുരക്ഷിതമായ പഴം പച്ചക്കറി ഉത്പ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിച്ചതായും ഇവിടെ വനിതാ കർഷകരെയുൾപ്പെടെ പങ്കെടുപ്പിച്ചുള്ള പദ്ധതിക്ക് ധനസഹായം ലഭ്യമാക്കുമെന്നും മന്ത്രിസജി ചെറിയാൻ പറഞ്ഞു. വി.എഫ്.പി.സി.കെ വെണ്മണി സ്വാശ്രയ കർഷക സമിതിയുടെ നേതൃത്വത്തിൽ റീമ്പിൽഡ് കേരളാ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച തളിർ ഗ്രീൻ കാർഷിക വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്ത് പ്രസിഡന്റ് ടി.സി സുനിമോൾ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി. വർഗീസ് ആദ്യവില്പന നടത്തി. ജില്ലാ പഞ്ചായത്തംഗം മഞ്ജുളാദേവി, ബ്ലോക്ക് പഞ്ചായത്തംഗം ഷേർലി സാജൻ, വെണ്മണി കൃഷി ഓഫീസർ സുഭജിത്ത്, ജില്ലാ മാനേജർ സിന്ധു എസ്, വ്യാപാരി വ്യവസായി ഏകോപന സമിതി വെണ്മണി യൂണിറ്റ് പ്രസിഡന്റ് വേണുഗോപാലകുറുപ്പ്, കർഷക സമിതി പ്രസി. രാജു തോമസ്, ട്രഷറാർ എ.ജെ തങ്കച്ചൻ, ഡെപ്യൂട്ടി മാനേജർ അനി ഉമ്മൻ, ശോഭാ ശങ്കർ, രതി പ്രസാദ് എന്നിവർ പ്രസംഗിച്ചു.