പത്തനംതിട്ട: ജനകീയ സർക്കാർ സമൂഹത്തിലെ അധാർമ്മികത നോക്കിനിൽക്കരുതെന്നും സർക്കാർ ഉചിതമായ തീരുമാനം എടുക്കേണ്ട സമയമാണിതെന്നും യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റീ ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രപ്പൊലീത്ത പറഞ്ഞു. മഞ്ഞിനിക്കരയിൽ മോർ ഏലിയാസ് ബാവായുടെ 90-ാമത് പെരുന്നാളിനോട് അനുബന്ധിച്ചു അനുസ്മരണ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വിശ്വാസികളും പൊതുസമൂഹവും സഭയും കോടതികളും സർക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. സഭകൾ തമ്മിലുള്ള തർക്കം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. അതിനു ഏക പോംവഴി നിയമനിർമ്മാണം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
സന്ധ്യാ പ്രാർത്ഥനയ്ക്ക് മോർ ഗ്രീഗോറിയോസ് ജോസഫ് മൊതാപ്പോലിത്ത നേതൃത്വം നൽകി. തുടർന്ന നടന്ന യോഗത്തിൽ അനുസ്മരണ പ്രഭാഷണവും നടത്തി.ദയറാ തലവൻ മോർ അത്താനാസ്യോസ് ഗീവർഗീസ്, മോർ മിലിത്തിയോസ് യൂഹാനോൻ , മോർ തേവോദോസ്യോസ് മാത്യൂസ്, മോർ മാത്യൂസ് മോർ തീമോത്തിയോസ്, കുര്യാക്കോസ് മോർ ഈവാനിയോസ് , കുര്യാക്കോസ് മോർ ഗ്രീഗോറിയോസ്, ഗീവർഗീസ് മോർ കൂറീലോസ്, മാത്യൂസ് മോർ അപ്രേം, ഏലിയാസ് മോർ അത്താനാസ്യോസ്, ജേക്കബ് തോമസ് മാടപ്പാട്ട് കോറെപ്പിസ്‌കോപ്പ , ഫാ. ബെൻസി മാത്യു , ഫാ. സാംസൺ വർഗീസ്, ഫാ. റോബി ആര്യാട്ട്, ഫാ. ഏലിയാസ് ജോർജ്ജ്, എന്നിവർ പങ്കെടുത്തു.
ഇന്ന് രാവിലെ 3ന് മഞ്ഞനിക്കര മോർ സ്‌തേഫാനോസ് കത്തിഡ്രലിൽ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപോലീത്തയുടെ കാർമ്മികത്വത്തിൽ വി. കുർബാനയും ദയറ കത്തിഡ്രലിൽ 5.45 ന് മോർ ഒസ്താതിയോസ് , മോർ യൂലിയോസ് ഏലിയാസ്, മോർ അലക്‌സന്ത്രയോസ് തോമസ് എന്നീ മെത്രാപ്പൊലീത്തമാരുടെ കാർമ്മികത്വത്തിൽ മൂന്നിൻമേൽ കുർബാനയും.നടത്തും
.8.30ന് വിശുദ്ധ കുർബാനയോടെ പെരുന്നാൾ സമാപിക്കും.